ടേക്ക് ഓഫിലെ പ്രകടനമികവില്‍ വീണ്ടും ആരാധകരുടെ പ്രിയംനേടി നില്‍ക്കുകയാണ് ഫഹദ്. ഇപ്പോഴിതാ ഫഹദിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. തൊട്ടതെല്ലാം ഹിറ്റാക്കിയ അന്‍വര്‍ റഷീദിന്റെ സിനിമയില്‍ ഫഹദ് നായകനാകുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഫഹദ് തമിഴിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയും ശിവകാര്‍ത്തികേയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേലൈക്കാരനിലാണ് ഫഹദ് അഭിനയിക്കുന്നത്. മലയാളത്തില്‍ റോള്‍ മോഡല്‍സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.
