സിംഗപ്പൂര്‍: 'ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി'. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ സത്യവസ്ഥ പുറത്ത്. കഴിഞ്ഞദിവസത്തെ പത്രവാര്‍ത്ത എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്.
കൊച്ചിയില്‍ നിന്നുള്ള വാര്‍ത്ത എന്ന നിലയിലുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ഫോട്ടോയുമുണ്ട്. എന്നാല്‍ വാര്‍ത്തയുടെ വാസ്തവ വിരുദ്ധതയെ ചോദ്യം ചെയ്യുന്നു മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായി മമ്മൂട്ടി സിംഗപ്പൂരിലാണെന്നും ഇന്ന് നാട്ടിലേക്ക് തിരിക്കുമെന്നും മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
സിംഗപ്പൂരില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും മനാഫ് അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
