കൊച്ചി: നടി ഭാവനയും നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് കുടുംബം. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബം ഒരു മാധ്യമത്തോട് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരിമാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. എന്നാല്‍ കൃത്യമായ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഡിസംബര്‍ 22, 26 തിയതികളില്‍ വിവാഹം നടക്കുമെന്ന രീതിയില്‍ പല ഓണ്‍സൈറ്റുകളിലും, സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.