ഫഹദിനെതിരായ സോഷ്യല്‍ മീഡിയ ക്യാംപെയ്നിംഗിന്‍റെ തുടര്‍ച്ച അന്‍വര്‍ റഷീദ് ചിത്രത്തിന്‍റെ ഫാന്‍മേഡ് വീഡിയോ
ദേശീയ ചലച്ചിത്ര അവാര്ഡ് വിതരണത്തില് പ്രതിഷേധിച്ച നടന് ഫഹദ് ഫാസിലിനെതിരേ സോഷ്യല് മീഡിയയില് ഒരു വിഭാഗം ആരംഭിച്ച ക്യാംപെയ്ന് ഇപ്പോഴും തുടരുന്നുണ്ട്. വാര്ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയില് നിന്നും അവാര്ഡ് സ്വീകരിക്കാന് വിസമ്മതിച്ച ഫഹദിന്റെ സിനിമകള് ടെലിവിഷനില് പോലും ബഹിഷ്കരിക്കണമെന്നൊക്കെയാണ് ആഹ്വാനം. ഫഹദിന്റെ നിലപാടിന് പിന്തുണയര്പ്പിച്ച ട്രോളുകള്ക്കും പോസ്റ്റുകള്ക്കുമിടയിലാണ് ഇത്തരത്തിലൊരു ക്യാംപെയ്നും നടക്കുന്നത്. മലയാളികളായ അവാര്ഡ് ജേതാക്കളില് ഭൂരിഭാഗവും മന്ത്രിയില് നിന്ന് സ്വീകരിക്കുന്നതിലുള്ള പ്രതിഷേധമറിയിച്ച് വേദി വിട്ടെങ്കിലും ഫഹദിന്റെ പേരില് മാത്രമാണ് ഇത്തരത്തിലൊരു ക്യാംപെയ്നെന്നും ശ്രദ്ധേയം.
ഫഹദിനെ വിമര്ശിച്ചുള്ള ട്രോളുകളും പോസ്റ്റുകളും കൂടാതെ യുട്യൂബിലെ ഒരു ട്രെയ്ലറിന് ചുവടെയുമെത്തി വിമര്ശകരുടെ അരിശം. പക്ഷേ അതൊരു ഫാന്മേഡ് ട്രെയ്ലര് ആണെന്നുമാത്രം. ഫഹദിനെ നായകനാക്കി അന്വര് റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാന്സ്' എന്ന ചിത്രത്തിന്റെ ഫാന്മേഡ് ട്രെയ്ലറിന് താഴെയാണ് 'ഫഹദ് വിരുദ്ധര്' അരിശം തീര്ക്കുന്നത്. പുതിയ വിവാദത്തിന് പിന്നാലെയാണ് ട്രെയ്ലര് പൊതുശ്രദ്ധയിലേക്ക് എത്തുന്നത്. മൂവായിരത്തിലേറെ ലൈക്കുകള് വീഡിയോയ്ക്ക് ലഭിച്ചെങ്കില് ഏഴായിരത്തിലേറെ ഡിസ്ലൈക്കുകളുമുണ്ട്. ഒരു ലക്ഷത്തിലേറെ കാഴ്ചകള് ലഭിച്ച വീഡിയോയുടെ താഴെ നാനൂറിലേറെ കമന്റുകളുമുണ്ട്. ഫഹദിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട് അക്കൂട്ടത്തില്.

