ഐശ്വര്യ റായ് നായികയാകുന്ന ഫനെ ഖാൻ, ടീസര്‍ കാണാം

ഐശ്വര്യ റായ് നായികയാകുന്ന പുതിയ സിനിമയാണ് ഫനെ ഖാൻ. ചിത്രത്തിന്റെ ടീസര്‍ ‌ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഐശ്വര്യ റായ്‍യുടെ കാമുകനായിട്ടാണ് രാജ്‍കുമാര്‍ അഭിനയിക്കുന്നത്. സംഗീതഞ്ജനായി അനില്‍ കപൂറും ചിത്രത്തിലുണ്ട്. ചിത്രത്തിനായി രാജ്‍കുമാര്‍ 10 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു.

ഓസ്‍കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച എവരിബഡി ഫെയ്‍മസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫനെ ഖാന്‍ ഒരുക്കുന്നത്.