ജാന്‍വിയെ ശ്രീദേവിയുമായി താരതമ്യം ചെയ്യുന്നത് നീതിയല്ല; ഫറാഖാന്‍

First Published 13, Mar 2018, 8:52 AM IST
farah khan says unfair to compare Sridevi
Highlights
  • ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധഡക്
  • കൊറിയോഗ്രാഫറായി ഫറാഖാന്‍

മുംബൈ:ജാന്‍വി കപൂറിനെ അമ്മ ശ്രീദേവിയുമായി താരതമ്യം ചെയ്യുന്നത് നീതിയല്ലെന്ന് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാഖാന്‍. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫേര്‍സില്‍ ഒരാളായ ഫറാഖാന്‍ മികച്ച സംവിധായിക കൂടിയാണ്. ശ്രീദേവിയുടെ സഹപ്രവര്‍ത്തകയായിരുന്ന ഫറാഖാനാണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധഡകിന്‍റെ കൊറിയോഗ്രാഫറും.

ജാന്‍വി വളരെ മനോഹരിയും നല്ലൊരു നര്‍ത്തകിയുമാണ്. വളരെ വേഗം കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യും. ശ്രീദേവി ജാന്‍വിയുടെ പ്രായത്തില്‍ തന്നെ അനുഭവസമ്പന്നയായ നടിയായി വളര്‍ന്നിരുന്നു എന്നാല്‍ ജാന്‍വി തന്‍റെ ആദ്യ സിനിമ ചെയ്യുകയാണ്. അതുകൊണ്ട് തന്നെ രണ്ടുപേരെയും താരതമ്യം ചെയ്യുന്നത് നീതിയല്ലെന്നും ഫറാഖാന്‍ പറഞ്ഞു. 

loader