മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനി നടന്‍ ഫവദ് ഖാന്‍ രഹസ്യമായി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്.

ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാക്കിസ്ഥാന്‍ കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്നും സേന പറഞ്ഞതിന് പിന്നാലെ ഫവദ് പാക്കിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യയിലേക്ക് ഇനിയുടന്‍ വരില്ലെന്നാണ് റിപ്പോര്‍ട്ട്.

യേ ദില്‍ ഹെ മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം രാജ്യംവിട്ടത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ഫവദ് പങ്കെടുക്കില്ലെന്ന് കരണ്‍ ജോഹര്‍ അറിയിച്ചിരുന്നു.