ഫെമിന മിസ് ഇന്ത്യ വേദിയില്‍ കിടിലന്‍ നൃത്തവുമായി  കരീന കപൂറൂം മാധുരി ദീക്ഷിത്തും ജാക്വിലിന്‍ ഫെര്‍ണാണ്ടസും മാനുഷി ചില്ലറും.

മുംബൈ: ബോളിവുഡ് സുന്ദരിമാരുടെ കിടിലന്‍ നൃത്തമായിരുന്നു ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ വേദിയുടെ ഹൈലൈറ്റ്. കരീന കപൂറൂം മാധുരി ദീക്ഷിത്തും ജാക്വിലിന്‍ ഫെര്‍ണാണ്ടസും മാനുഷി ചില്ലറും കൂടി കാണികളെ ഇളക്കി മറിക്കുകയായിരുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram


തമിഴ്നാട്ടില്‍ നിന്നുള്ള 19 കാരി അനുക്രീതി വാസ് ആണ് 2018ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ലയോള കോളജില്‍ ഫ്രഞ്ച് ഡിഗ്രി വിദ്യാര്‍ഥിയാണ് അനുക്രീതി. കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈയിലെ എൻഎസ്‌സിഐ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബോളിവുഡ് സിനിമാ നിര്‍മാതാവ് കരണ്‍ ജോഹറും നടന്‍ ആയുഷ്മാന്‍ ഖുരാനയുമായിരുന്നു അവതാരകര്‍.

View post on Instagram
View post on Instagram

ഹരിയാനക്കാരി മീനാക്ഷി ചൗധരി, ആന്ധ്രയിൽ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ലോകസുന്ദരി മാനുഷി ചില്ലാര്‍ അനുക്രീതിനെ കിരീടം അണിയിച്ചു. ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍, ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് വിധിനിര്‍ണയം നടത്തിയത്. ചൈനയില്‍ സാനിയയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യക്കായി അനുക്രീതി പങ്കെടുക്കും. ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2018 മത്സരം. 

Scroll to load tweet…