'തമിഴ് അഴകി' അനുക്രീതി വാസ് മിസ് ഇന്ത്യ VIDEO

മുംബൈ: തമിഴ്നാട്ടില്‍ നിന്നുള്ള 19 കാരി അനുക്രീതി വാസ് 2018ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ലയോള കോളജില്‍ ഫ്രഞ്ച് ഡിഗ്രി വിദ്യാര്‍ഥിയാണ് അനുക്രീതി.വൈകിട്ട് മുംബൈയിലെ എൻഎസ്‌സിഐ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു പ്രഖ്യാപനം. ബോളിവുഡ് സിനിമാ നിര്‍മാതാവ് കരണ്‍ ജോഹറും നടന്‍ ആയുഷ്മാന്‍ ഖുരാനയുമായിരുന്നു അവതാരകര്‍.

ഹരിയാനക്കാരി മീനാക്ഷി ചൗധരി, ആന്ധ്രയിൽ നിന്നുള്ള ശ്രേയാ റാവു കാമവരപു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ലോകസുന്ദരി മാനുഷി ചില്ലാര്‍ അനുക്രീതിനെ കിരീടം അണിയിച്ചു. ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍, ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് വിധിനിര്‍ണയം നടത്തിയത്. ചൈനയില്‍ സാനിയയില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യക്കായി അനുക്രീതി പങ്കെടുക്കും. ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2018 മത്സരം.