‘മന്ദാകിനി’; അഞ്ച് യുവതാരങ്ങൾ പിടിയിൽ, പിടിയിലായവരിൽ യുവ സംവിധായകനും, അന്വേഷണം മറ്റ് പ്രമുഖരിലേക്കും. കൂടുതൽ പേർ കുടുങ്ങിയേക്കും. ഇത് ഒരു വാര്‍ത്താക്കുറിപ്പ് അല്ല. ഒരു സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റാണ്. ‘മന്ദാകിനി’ എന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ്.

ജെനിത് കാച്ചിപ്പള്ളി ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ്, അൽത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.