ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് ചിത്രം വേലൈക്കാരന്‍ വെള്ളിയാഴ്‍ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫഹദിനൊപ്പമുള്ള അഭിനയം അവിസ്‍മരണീയമായിരുന്നെന്ന് നായകൻ ശിവകാർത്തിയേകൻ പറഞ്ഞു. തുടക്കത്തിൽ തമിഴ് വെല്ലുവിളിയായെന്ന് ഫഹദ് പറഞ്ഞു.

ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് പ്രതിനായകനെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഫഹദ് തയ്യാറാകുന്നില്ല.

ഫഹദ് ചിത്രങ്ങളുടെ ആരാധകനായ തനിക്ക് ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു

തനി ഒരുവന് ശേഷം മോഹൻ രാജ ഒരുക്കുന്ന വേലൈക്കാരൻ ഒരു തൊഴിലാളിയുടെ ജീവിതത്തിലെ അവിസ്‍മരണീയ സംഭവങ്ങളാണ് അനാവരണം ചെയ്യുന്നത്. ലേഡീ സൂപ്പർസ്റ്റാര്‍ നയൻതാരയ്ക്കൊപ്പം സ്‍നേഹ, പ്രകാശ് രാജ് തുടങ്ങി വലിയൊരുതാര നിര ചിത്രത്തിലുണ്ട്. ലോകവ്യാപകമായി 1200 തീയറ്ററകളിൽ റിലീസ് ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച കേരളത്തിലും പ്രദർശനത്തിനെത്തും.