മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് റിലീസ് ദിവസം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷത്തിനിടയാക്കി.

കോഴിക്കോട് ആര്‍ പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ആണ് പ്രദര്‍ശനം മുടങ്ങിയത്. ഇന്റര്‍വെല്ലിന് ശേഷമായിരുന്നു പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്‍ടമായതിനെ തുടര്‍ന്നായിരുന്നു പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത്. പ്രേക്ഷകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. തുടര്‍ന്ന്, ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കിയാണ് പ്രശ്‍‌നം പരിഹരിച്ചത്. അതേസമയം സിനിമയ്‍ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.