സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ എളുപ്പമാക്കുന്നതിനായി സഞ്ചരിക്കുന്ന എഡിറ്റിംഗ് ബസ്. സിദ്ദിഖ്- ജയസൂര്യ ചിത്രം ഫുക്രിയിലാണ് രാജ്യത്ത് ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നത്.
ഡബ്ബ് ചെയ്യാന്‍ ഇനി സിനിമ ചിത്രീകരണം കഴിയുന്നത് വരെ കാത്തിരിക്കേണ്ട. സൈറ്റിലെ വിശ്രമ വേളയില്‍ ഈ ബസിലേക്ക് ഒന്ന് കയറിയാല്‍ മതി. ശബ്ദമെടുത്തതിന് തൊട്ടുപിന്നാലെ അവസാനവട്ട എഡിറ്റിംഗ് പൂര്‍ത്തിയാക്കും.
തത്സയ എഡിറ്റിംഗ് നടക്കുന്നതിനാല്‍ സിദ്ദിഖ്---- ജയസൂര്യ ചിത്രം ഫുക്രി ക്രിസ്മസിന് പ്രദര്‍ശനത്തിന് എത്തിക്കാമെന്നാണ് പ്രതീക്ഷ. സിദ്ദിഖ് ചിത്രത്തില്‍ നായകനാകാന്‍ ലഭിച്ചതിലെ ആഹ്ലാദവും ജയസൂര്യ പങ്കുവച്ചു.
അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള എസ് ടാക്കീസ് ആണ് ഫുക്രി നിര്‍മിക്കുന്നത്.
