Asianet News MalayalamAsianet News Malayalam

മഞ്ജുവാര്യര്‍ തിളങ്ങിയ ചിത്രം മോഹന്‍ലാല്‍ തമിഴിലേക്ക്

  • ചിത്രം മോഹന്‍ലാല്‍ തമിഴിലേക്ക്
  • രജനീകാന്തിന്‍റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായിട്ടായിരിക്കും തമിഴില്‍
film mohanlal may take in tamil

ചെന്നൈ:മോഹൻലാൽ ആരാധികയായി മഞ്ജുവാര്യർ തിളങ്ങിയ മോഹൻലാൽ എന്ന ചിത്രം തമിഴിലേക്ക്. രജനികാന്തിന്റെ ആരാധികയുടെ കഥ പറയുന്ന ചിത്രമായിട്ടായിരിക്കും തമിഴിൽ ചിത്രം ഒരുങ്ങുക. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായി മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തിളങ്ങിയ  ചിത്രമാണ് 'മോഹന്‍ലാല്‍'.

കഥ കടമെടുത്ത് ചിത്രം തമിഴിലേക്ക് മാറ്റുമ്പോള്‍ ആരാധന സ്വാഭാവികമായും രജനികാന്തിനോടാകും. മലയാളത്തില്‍ തിളങ്ങിയ മഞ്ജു വാര്യരുടെ വേഷം തമിഴില്‍ ചെയ്യുന്നത് ജ്യോതികയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സാജിദ് യാഹിയയാണ്. സലിം കുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

ഇതിന് മുന്‍പ് മഞ്ജുവാര്യര്‍ നായികയായെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യൂ' തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ചിത്രം തമിഴില്‍ വലിയ വിജയം നേടിയിരുന്നു. രജനി സെൽവിയുടെ കാര്യത്തിൽ ജ്യോതികയുടെ ഭാഗത്തുനിന്നു ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെയുണ്ടായിട്ടില്ല. ഇപ്പോള്‍ മണി രത്നം ചിത്രമായ 'ചെക്കാ സെവന്ത വാന'ത്തില്‍   അഭിനയിക്കുകയാണ് ജ്യോതിക.

Follow Us:
Download App:
  • android
  • ios