പുതിയ സിനിമകളുടെ ഷൂട്ടിംഗ് ഇന്നു മുതല്‍  ഉണ്ടാകില്ല. തീയറ്റര്‍ ഉടമകളും,നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. തീയറ്റര്‍ വിഹിതം പങ്കിടുന്നതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് നിര്‍മാതാക്കളെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്.മള്‍ട്ടി പ്ളക്‌സുകളില്‍  ലഭിക്കുന്നപോലെ റിലീസാകുന്ന ആദ്യ ആഴ്ച കളക്ഷന്‍റെ 50 ശതമാനം വേണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം.നിലവില്‍ ഇത് 40 ശതമാനമാണ്.ഈ ആവശ്യം അംഗീകരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല.തര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്ത്മസ് റിലീസുകള്‍  വേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന നേരത്തെ തീരുമാനിച്ചിരുന്നു.