66-കാരിയായ നടി നീന ഗുപ്ത ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഫോട്ടോകളിൽ വയർ വലുതായി കാണപ്പെട്ടതാണ് ഇതിന് കാരണമായത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന വിവാഹം ആയിരുന്നു വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും. ഫെബ്രുവരി 26ന് ആയിരുന്നു ആ താര വിവാഹം. സ്വകാര്യമായി നടത്തിയ വിവാഹ ശേഷം അടുത്ത സുഹൃത്തുക്കൾക്കും സിനിമാപ്രവർത്തകർക്കുമായി വിവാഹ റിസപ്ഷനും ഇരുവരും സംഘടിപ്പിച്ചിരുന്നു. തെന്നിന്ത്യയിൽ നിന്നും മാത്രമല്ല അങ്ങ് ബോളിവുഡിൽ നിന്നും താരങ്ങൾ പങ്കെടുത്ത റിസപ്ഷൻ വീഡിയോകളും ഫോട്ടോകളും ഏറെ ശ്രദ്ധനേടുകയും ചെയ്തു. മുൻകാല നടിയും ടെലിവിഷൻ സംവിധായികയുമായ നീന ​ഗുപ്തയും സന്തോഷത്തിൽ പങ്കുചേർന്നിരുന്നു.

ഇതിന് പിന്നാലെ നീന ​ഗുപ്തയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 66-ാം വയസിൽ നീന ​ഗുപ്ത ​ഗർഭിണി ആണെന്ന തരത്തിലായിരുന്നു പ്രചരണം. ഫോട്ടോകളിൽ താരത്തിന് ​ഗർഭിണികളെ പോലെ വയറുള്ളത് കാണാനാകും. ഇതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. പിന്നാലെ പ്രതികരണവുമായി നീന തന്നെ രം​ഗത്തെത്തുകയും ചെയ്തു.

"ഞാൻ ഗർഭിണിയല്ല. സാരി മെറ്റീരിയൽ കട്ടിയുള്ളതായിരുന്നു. അതാണ് സത്യം. ഈ പ്രായത്തിലുള്ള എന്റെ ഗർഭധാരണത്തെക്കുറിച്ചുള്ള ഈ ഊഹാപോഹങ്ങളെല്ലാം ഞാൻ ഇഷ്ടപ്പെടുന്നുണ്ട്", എന്നായിരുന്നു നീന ​ഗുപ്തയുടെ മറുപടി. ബോളിവുഡ് ഹങ്കാമയോട് ആയിരുന്നു പ്രതികരണം. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹ റിസപ്ഷന്‍ നടന്നത്. 

1980-കളിൽ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം സർ വിവിയൻ റിച്ചഡ്‌സുമായി ഇവർ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയും ഉണ്ട്. അന്നിത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മകൾ മസാബാ ഗുപ്തക്കിപ്പോൾ 36 വയസുണ്ട്. 2008ലാണ് വിവേക് മെഹ്‌റ എന്ന ചാർട്ടേഡ് അക്കൗണ്ടന്റുമായി നീന ഗുപ്ത വിവാഹിതയാകുന്നത്. മസാബ അവരുടെ മേക്കപ്പ് ബ്രാൻഡായ 'ലവ് ചൈൽഡ്' വിജയകരമായി നടത്തിപ്പോരുകയാണ് ഇപ്പോൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming