തിരുവനന്തപുരം: ഈ കുഞ്ഞ് മിടുക്കിയെ ഓര്‍മ്മയുണ്ടോ... നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ കെഎസ് ചിത്ര പാടിയ മഞ്ഞള്‍ പ്രസാദവും നെറഅറിയില്‍ ചാര്‍ത്തി എന്ന ഗാനം മനോഹരമായി പാടിയ കുഞ്ഞ് മിടുക്കിയെ. ഒടുവില്‍ കെഎസ് ചിത്ര അവളെ കണ്ടെത്തി.

കണ്ണഴുതി വട്ടപ്പെട്ടുമിട്ട് നിഷ്‌കളങ്കമായി ഗാനം ആലപിച്ച ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ കണ്ട ചിത്ര ആ കുഞ്ഞ് ഗായികയെ അറിയാമോ എന്ന് ചോദിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ കുഞ്ഞ് പാട്ടുകാരിയെ കണ്ടെത്താനായില്ല. സ്വന്തമായി താളം പിടിച്ച് ആസ്വദിച്ചായിരുന്നു കുഞ്ഞ് ഗായികയുടെ ആലാപനം. മാസങ്ങള്‍ക്ക് ശേഷം ചിത്ര അവളെ കണ്ടെത്തിയിരിക്കുന്നു. 

തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്ര ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രുക്മിണി എന്നാണ് രണ്ടവസുകാരിയായ കൊച്ച് മിടുക്കിയുടെ പേര്. ലതാ മങ്കേഷ്‌കറിമ്പെപോലെ വലിയൊരു ഗായികയാവട്ടേ അവളെന്നാണ് ചിത്രയുടെ ആശംസ. മഞ്ഞള്‍ പ്രസാദം എന്ന പാട്ടിന് പിന്നാലെ ധനം എന്ന ചിത്രത്തിലെ ചിത്ര പാടിയ ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന എന്ന ഗാനവും വൈറലായിരുന്നു.