വിജയ്‌ ആന്‍റണി നായകനായി അഭിനയിച്ച സിനിമകളൊക്കെ വിജയമായിരുന്നു

കൊച്ചി: വിജയ് ആന്‍റണി നായകനാവുന്ന കാളിയുടെ ആദ്യ ഏഴുമിനിറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം നാളെ തീയേറ്ററിൽ എത്താനിരിക്കെയാണ് ഇത്. ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നെണീക്കുന്ന ഡോക്ടറുടെ വേഷത്തിൽ വിജയ് ആന്റണി. വിദേശത്ത് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി. ഇടയ്ക്കിടക്ക് സ്വപ്നമായെത്തുന്ന പാമ്പ്.ഡോക്ടറെ കാത്തിരിക്കുന്ന വെല്ലുവിളികൾ. കാളി എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്.കിരുതിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാളി ഒരു ആക്ഷന്‍ ത്രില്ലറാണ്. 

ചിത്രത്തിലെ നായികമാര്‍ അഞ്ജലിയും സുനൈനയുമാണ്. സംഗീത സംവിധായകനും, നടനും ,നിര്‍മാതാവുമായി തമിഴില്‍ തിളങ്ങുന്ന വിജയ്‌ ആന്‍റണി നായകനായി അഭിനയിച്ച സിനിമകളൊക്കെ വിജയമായിരുന്നു.നേരത്തെ വിജയ് ആന്‍റണിയുടെ സെയ്ത്താന്‍ എന്ന ചിത്രത്തിലെ ആദ്യ മിനിറ്റുകളിലെ രംഗങ്ങളും ഇതുപോലെ പുറത്തിറക്കിയിരുന്നു. ഏഴ് മിനിറ്റ് നൽകുന്ന കാളിയുടെ സസ്പെൻസിന്‍റെ ബാക്കിയറിയാൻ ജനം തീയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.