പ്രേമം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പറവയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവരടങ്ങിയതാണ് പോസ്റ്റര്‍. വ്യത്യസ്തമായ ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സംവിധാന സഹായിയായി സിനിമാ മേഖലയിലേക്ക് വന്ന സൗബിന്റെ ആദ്യ ചിത്രമാണിത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ദ മൂവി ക്ലബാണ് നിര്‍മ്മിക്കുന്നത്. സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം നിര്‍മ്മിക്കുന്നത് . എഡിറ്റിംഗ് പ്രവീണ്‍ ആണ്. ചിത്രം ക്രിസ്മസിന് തിയ്യറ്ററുകളില്‍ എത്തും.