ചെന്നൈ: റേഡിയോ അഭിമുഖത്തിനിടയില്‍ ആ ചോദ്യം കേട്ട നടി ഗൗതമി എഴുന്നേറ്റ് പോയി. ചെന്നൈയിലെ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ആര്‍ ജെയോട് പൊട്ടിത്തെറിച്ച ശേഷം ഗൗതമി ഇറങ്ങിപ്പോയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തെഴുതിയതിനെക്കുറിച്ചായിരുന്നു ആര്‍ ജെയുടെ ചോദ്യം.

ഇത് ഒരു പബ്ലിസിറ്റിക്കു വേണ്ടിയല്ലായിരുന്നോ എന്ന ചോദ്യത്തിന് അവതാരകന്റെ നേരെ പൊട്ടിത്തെറിച്ചശേഷം ഗൗതമി അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
