കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ഫിറ്റ് ഇന്ത്യ ചലഞ്ച് തുടങ്ങിവച്ചത് 

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഫിറ്റ് ഇന്ത്യ ചലഞ്ചാണ് ഏറ്റവുമധികം ശ്രദ്ധനേടുന്നത്. ആരോഗ്യത്തിന്‍റെ പ്രാധാന്യം വിളിച്ചോതികൊണ്ട് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ഫിറ്റ് ഇന്ത്യ ചലഞ്ച് തുടങ്ങിവച്ചത്. മോദിയും കോലിയും മറ്റും ചലഞ്ച് ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഫിറ്റ് ഇന്ത്യ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചത്.

ജിമ്മില്‍ വര്‍ക്കൗണ്ട് ചെയ്യുന്നതിനിടയിലുള്ള ചിത്രം പങ്കിവച്ചുകൊണ്ടാണ് ലാലേട്ടന്‍ രംഗത്തെത്തിയത്. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിനെയും തമിഴകത്തിന്‍റെ സ്വന്തം സൂര്യയെയും യുവനടന്‍ പ‍ൃഥ്വിരാജിനെയും വെല്ലുവിളിക്കാനും മോഹന്‍ലാല്‍ മറന്നില്ല. ഇപ്പോഴിതാ ലാലേട്ടന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ജൂനിയര്‍ എന്‍ടിആര്‍ രംഗത്തെത്തി.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്‍റെ വീഡിയോയാണ് അദ്ദേഹം പങ്കിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ സാറിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും ജൂനിയര്‍ എന്‍ടിആര്‍ ട്വിറ്ററില്‍ കുറിച്ചു. ഒപ്പം മഹേഷ് ബാബു, രാജമൗലി,നന്ദമുരി കല്യാൺ, കൊരടല ശിവ എന്നിവരെ ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

Scroll to load tweet…