മികച്ച നടിക്ക് ഓസ്കാര്‍ പുരസ്‌കാരം നേടിയ താരറാണി അംഗരക്ഷകരും കൂട്ടിന് ആരുമില്ലാതെയും മുംബൈ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു. ജയിംസ് ബോണ്ട് നായിക ഹേല്‍ മരിയ ബെറിയാണ് സാധാരണക്കാരിയായി ഒറ്റയ്ക്ക് തെരുവിലൂടെ അലഞ്ഞു തിരിഞ്ഞത്. മികച്ച നടിക്കുള്ള ഓസ്‌കാര്‍ നേടിയ ഏക കറുത്ത വര്‍ഗ്ഗകാരികൂടിയാണിത്.
ബെറി മുംബൈ തെരുവിലൂടെ അലഞ്ഞു തിരിയുന്നത് ആരും തിരിച്ചറിഞ്ഞിരുന്നില്ല. കല്ല് പതിച്ച നടവഴിയിലൂടെ അലസമായി നടക്കുന്ന ചിത്രവും , പ്രഭാത സൂര്യന്‍റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു.
കഷ്ടപ്പെട്ട് അലയാന്‍ സമയം കണ്ടെത്തി എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റണ് ബോള്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് നടിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത്. ബെറി തന്നെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
