ഇരുപത്തിരണ്ടാം വയസ്സില്‍ ഒരു ത്രില്ലര്‍ ചിത്രം ഹിറ്റാക്കി പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിക് നരേന്‍ പുതിയ സിനിമയുമായി എത്തുകയാണ്. നരഗസൂരന്‍ എന്ന ചിത്രമാണ് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ മലയാളി താരം ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്തിനൊപ്പം ജോലി ചെയ്‍ത അനുഭവം രസകരമായിരുന്നുവെന്ന് കാര്‍ത്തിക് നരേന്‍ പറയുന്നു. ലക്ഷ്‍മണ്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ഇന്ദ്രജിത്തിന് കാര്‍ത്തിക് നരേന്‍ നന്ദിയും പറഞ്ഞു. നാലു ദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാകുമെന്നും കാര്‍ത്തിക് നരേന്‍ പറഞ്ഞു. അരവിന്ദ് സാമി, സുന്ദീപ് കിഷന്‍, ശ്രിയ ശരണ്‍, ആത്മിക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒണ്‍ട്രക എന്റര്‍ടെയ്‍ന്‍മെന്റിന്റെ ബാനറില്‍ ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.