പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കാം; അത് രാത്രി പാര്‍ട്ടിയില്‍ അല്ല.!

First Published 5, Mar 2018, 12:52 PM IST
Frances McDormand speech in Oscar
Highlights
  • സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അഭിമാനം നല്‍കുന്ന രീതിയിലാണ് മികച്ച നടിക്കുള്ള ഓസ്കാര്‍ സ്വീകരിച്ച് മികച്ച നടി ഫ്രാന്‍സെസ് മക്ഡര്‍മാന്‍ഡ് പ്രതികരിച്ചത്

ഹോളിവുഡ്; സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അഭിമാനം നല്‍കുന്ന രീതിയിലാണ് മികച്ച നടിക്കുള്ള ഓസ്കാര്‍ സ്വീകരിച്ച് മികച്ച നടി ഫ്രാന്‍സെസ് മക്ഡര്‍മാന്‍ഡ് പ്രതികരിച്ചത്. അടുത്തിടെ ഹോളിവുഡില്‍ ഉയര്‍ന്നുവരുന്ന സ്ത്രീപക്ഷ നിലപാടുകളുടെ പ്രതികരണമായിരുന്നു ത്രീബില്‍ബോര്‍ഡ്സ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായ അറുപതുകാരിയുടെ പ്രതികരണം. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.

"എന്‍റെ ഭര്‍ത്താവും മകനും, സ്ത്രീകള്‍ക്കായി വാദിക്കുന്നവരാല്‍ വളര്‍ത്തപ്പെട്ടവരാണ്, അവര്‍ക്ക് ചുറ്റുമുള്ളവരുടെ മൂല്യമാറിയാം, അവര്‍ക്ക് ഈ നിമിഷം ഉണ്ടാക്കുന്ന സന്തോഷം എന്തെന്ന് അറിയുന്നു, അത് എന്നെയും ആഹ്ളാദചിത്തയാക്കുന്നു" - ഇങ്ങനെ പ്രസംഗം ആരംഭിച്ച ഫ്രാന്‍സിസ് തുടര്‍ന്ന് ഓസ്കാര്‍ പുരസ്കാരം നിലത്ത് വച്ചു ( സാധാരണമായി ഒരിക്കലും ഓസ്കാര്‍ പുരസ്കാരം താഴെവയ്ക്കാറില്ല) പിന്നീട് അവര്‍ തുടര്‍ന്നു.

ചില കാര്യങ്ങള്‍ വ്യാക്തമാക്കേണ്ടതുണ്ട്, ഇവിടെ നോമിനേഷന്‍ കിട്ടിയ എല്ലാ വനിതകളും ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, മെറിന്‍ നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കൂ ( പ്രശസ്ത നടി മെറിന്‍ സ്ട്രീപ്പിനോട്), നോക്കൂ ചുറ്റും നോക്കൂ എത്ര വനിതകളാണ്, നടികള്‍, സംവിധായികമാര്‍, നിര്‍മ്മാതാക്കള്‍, എഴുത്തുകാരികള്‍, ഛായാഗ്രാഹകള്‍, ഗാനരചയിതാക്കള്‍, സംഗീത സംവിധായികമാര്‍, ഡിസൈനര്‍മാര്‍  എല്ലാവരും എഴുന്നേറ്റ് നില്‍ക്കൂ..

ഒരു പാട് പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍.  ആ പ്രോജക്ടുകള്‍ക്ക് എല്ലാം സാമ്പത്തികവും അത്യവശ്യനാണ്. എന്നാല്‍ രാത്രിയിലെ പാര്‍ട്ടിയില്‍ അത് സംസാരിക്കാം എന്ന് ആരും കരുതണ്ട. സൗകര്യം പോലെ നിങ്ങളുടെ ഓഫീസിലേക്ക് ക്ഷണിക്കാം. അല്ലെങ്കില്‍ ഞങ്ങളുടെ ഓഫീസിലേക്ക് വരാം. പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ അവിടെ പറയാം.  'ഇന്‍ക്‌ളൂഷന്‍ റൈഡര്‍' അഥവ ലിംഗ ഭേദത്തിന് അപ്പുറമുള്ള മുന്നേറ്റമാണ് വേണ്ടത്  ഫ്രാന്‍സെസ് മക്ഡര്‍മാന്‍ഡ് ഇത്രയും പറഞ്ഞ് വേദിവിട്ടു.
 

loader