അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി ഒരു ഹോളിവുഡ് ചിത്രമെത്തുന്നു. ഗാരി ഹാർട്ടിന്‍റെ കഥ പറയുന്ന ഫ്രണ്ട് റണ്ണറില്‍ ഹ്യൂ ജാക്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പശ്ചാത്തലമാക്കി ഒരു ഹോളിവുഡ് ചിത്രമെത്തുന്നു. ഗാരി ഹാർട്ടിന്‍റെ കഥ പറയുന്ന ഫ്രണ്ട് റണ്ണറില്‍ ഹ്യൂ ജാക്മാനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1988ൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിലായിരുന്നു കൊളറാഡോ സെനറ്റർ ഗാരി ഹാർട്ട്. പാർട്ടിക്കകത്തും പുറത്തും ഏറെ പിന്തുണയുള്ളയാൾ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് പ്രസിഡന്റ് ആകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്ന കരിസ്മാറ്റിക് ലീഡർ. പക്ഷേ വിവാഹേതരബന്ധത്തിന്ർറെ പേരിൽ ഗാരി ഹാർട്ട് അസ്വീകാര്യനായി മാറുന്നു. തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് ഹാർട്ട് പതുക്കെ മാഞ്ഞുപോകുന്നു. ഈ സംഭവമാണ് ഫ്രണ്ട് റണ്ണർ എന്ന സിനിമ പറയുന്നത്.
തന്റെ സ്വകാര്യജീവിതം രാഷ്‍ട്രീയപ്രവർത്തനവുമായി കൂട്ടി വായിക്കേണ്ടതില്ലെന്ന നിലപാടാണ് ഹാർട്ട് ആദ്യം സ്വീകരിക്കുന്നത്. പൊതുജീവിതത്തിലെ സംശുദ്ധിക്ക് അതുകൂടി നിർബന്ധമാണെന്ന ജനനിലപാട് വൈകിയാണ് ഹാർട്ടിന് മനസ്സിലാകുന്നത്. പിന്നീട് അമേരിക്കൻ രാഷ്‍ട്രീയത്തിൽ പലകുറി ചർച്ചയാവുകയും നിർണ്ണായകമാറ്റങ്ങൾക്ക് വഴിവെക്കുകയും ഒക്കെ ചെയ്ത ഈ ധാർമ്മികപ്രശ്നത്തിന്റെ പല തലങ്ങൾ സിനിമ പങ്കുവെക്കുന്നു. മാറ്റ് ബായ് എഴുതിയ ഓള്‍ ദ ട്രൂത്ത് ഈസ് ഔട്ട് എന്ന പുസ്കകമാണ് സിനിമയ്‍ക്ക് ആധാരം. സംവിധാനം ജേസൺ റെയ്ത് മാൻ.
ഹോളിവുഡിലെ സെക്സിയസ്റ്റ് മാൻ ആയും അട്രോക്റ്റീവ് ആക്ടറായും പലകുറി പല സർവ്വെകളിലും തെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹ്യൂ ജാക്മാനാണ് ഗാരി ഹാർട്ടാകുന്നത്. വേറ ഫെർമിഗ, ജെ.കെ.സിംപ്സൺ തുടങ്ങി ഒട്ടേറെപ്പേർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
