"അമ്മ' സംഘടനയ്ക്കും താരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ ദിലീപ് തിലകനോട് ചെയ്തത് മറക്കാനാവില്ല ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം 'അമ്മ ആലോചിച്ച് ചെയ്യണമായിരുന്നു
കോഴിക്കോട്: താരസംഘടനയായ അമ്മയ്ക്കും നടന്മാർക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരൻ. ദിലീപ് ധിക്കാരിയാണ്. വേണ്ടത്ര ആലോചനയില്ലാതെയാണ് ദിലീപിനെ തിരിച്ചെടുക്കാൻ താരസംഘടന തീരുമാനമെടുത്തത്. അവർ സ്വയം തിരുത്താൻ തയ്യാറാകണം. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവർത്തിക്കുന്നുണ്ട്. സംസ്കാരത്തിന് ചേരാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു.
