ജി വി പ്രകാശ് വിജയ് ആരാധകനായി അഭിനയിക്കുന്നു. ബ്രൂസ് ലി എന്ന ചിത്രത്തിലാണ് ജി വി പ്രകാശ് വിജയ് ആരാധകനായി അഭിനയിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യഥാര്‍ഥ ജീവിതത്തിലും ജി വി പ്രകാശ് കടുത്ത വിജയ് ആരാധകനാണ്. രണ്ട് വിജയ് ചിത്രങ്ങള്‍ക്കു ജി വി പ്രകാശ് സംഗീതം പകര്‍ന്നിട്ടുമുണ്ട്.

ചിത്രത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. ക്ലൈമാക്സ‍് മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഇതിന്റെ ചിത്രീകരണം ഉടന്‍ ചെന്നൈയില്‍ തുടങ്ങും.