ന്യൂയോര്‍ക്ക്: ലോകത്തെങ്ങും ആരാധകരുള്ള സീരിയസ് ഗെയിം ഓഫ് ത്രോണിന്‍റെ ഏഴാം സീസണ്‍ ട്രെയിലര്‍ ഇറങ്ങി. 2017 ജൂലൈ മാസത്തിലാണ് ഷോയുടെ ഏഴാം സീസണിന്‍റെ പ്രക്ഷേപണം ആരംഭിക്കുക. 

ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍റെ സോങ്ങ് ഓഫ് ഐസ് ആന്‍റ് ഫയര്‍ എന്ന പുസ്തകത്തെ അധികരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സീരിയസ് ആണ് ഗെയിം ഓഫ് ത്രോണ്‍സ് എന്നാണ് റൈറ്റിംഗ് ഏജന്‍സികള്‍ പറയുന്നത്.