സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു സൂര്യയുടെ ഫാന്‍സ് ഈ വിവരം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്
തമിഴകം മാത്രമല്ല ലോകം മുഴുവനും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് ഗൗതം മേനോന് സൂര്യ കൂട്ടുകെട്ട്. 2003ല് കാക്ക കാക്ക എന്ന ചിത്രത്തിലൂടെയാണ് ഈ ഇവര് ആദ്യമായി ഒന്നിച്ചത്.
കാക്ക കാക്കയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില് പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. സൂര്യയുടെ കരിയറില് ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു വാരണം ആയിരം. സൂര്യയുടെ ആരാധകർ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്നുവെന്ന തരത്തില് വീണ്ടും റിപ്പോര്ട്ടുകള് വന്നിരിക്കുകയാണ്.
സൂര്യയുടെ 39 ആമത്തെ ചിത്രത്തിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് വീണ്ടുമെത്തുക എന്നാണറിയുന്നത്. ഗൗതം മേനോൻ തന്നെയാണ് ഇതേക്കുറിച്ച് ഒരഭിമുഖത്തില് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത വര്ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകായെന്നാണ് അറിയുന്നത്.
സൂര്യയുടെ ഫാന്സ് ഈ വിവരം തങ്ങളുടെ ട്വിറ്റര് പേജിലൂടെ അറിയിച്ചിട്ടുണ്ട്. വാരണം ആയിരം പോലെ ഇത് മികച്ചൊരു ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് സൂര്യയുടെ ആരാധകർ.
