ധനുഷിനെ നായകനാക്കി എന്നൈ നോക്കി പായും തോട്ട എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഗൗതം വാസുദേവ് മേനോന്‍. ഇപ്പോഴിതാ ധനുഷിന്റെ സംവിധാനത്തില്‍ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുവെന്ന വാര്‍ത്ത വരുന്നു. ധനുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന പവര്‍ പാണ്ടി എന്ന സിനിമയില്‍ അതിഥി താരമായിട്ടാണ് ഗൗതം വാസുദേവ് മേനോന്‍ അഭിനയിക്കുക.
രാജ് കിരണാണ് ചിത്രത്തിലെ നായകന്‍. പഴയകാല നായകനടി നാദിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജ് കിരണും നാദിയയും ദമ്പതികളായിട്ടാണ് അഭിനയിക്കുന്നത്. പ്രസന്നയും ഛായാ സിംഗും ചിത്രത്തിലുണ്ടാകും. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
