അതിഥി താരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സംവിധായകനാണ് തമിഴകത്തെ ഹിറ്റ് മേക്കര്‍ ഗൗതം വാസുദേവ് മേനോന്‍. ഇപ്പോഴിതാ ഗൗതം വാസുദേവ മേനോന്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഗൗതം വാസുദേവ് മോനോന്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയ്‍ക്കു പുറമേ അഥര്‍വയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
