ജംമ്‍നാപ്യാരിയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. ഒരു മെക്സിക്കന്‍ അപാരതയാണ് ഗായത്രി സുരേഷിന്റെ അടുത്ത സിനിമ. മഹാരാജാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയായിട്ടാണ് ഗായത്രി സുരേഷ് സിനിമയില്‍ അഭിനയിക്കുന്നത്.

കലാമത്സരങ്ങളില്‍ തിളങ്ങുന്ന കലാതിലകപ്പട്ടം നേടിയ കഥാപാത്രമാണ് ഗായത്രി സുരേഷിന്റേത്. ടൊവിനോ തോമസ് സിനിമയിലെ നായകന്‍. രൂപേഷ് പീതാംബരനും ചിത്രത്രില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടോം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.