'ചേച്ചീ ഇപ്പൊ മുലക്ക് മാര്‍ക്കറ്റില്ലേ...?, മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ'
മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയുടെ കവര് ഫോട്ടോയില് കുട്ടിയെ മുലയൂട്ടുന്ന ചിത്രത്തിന് ജീവന് നല്കിയത് ജിലു ജോസഫ് എന്ന മോഡലായിരുന്നു. സമൂഹത്തില് മുലയൂട്ടുന്ന അമ്മമാരെ തുറിച്ചു നോക്കുന്ന ലേഖനത്തിന്റെ ഭാഗമായാണ് ജിലു ജോസഫിന്റെ കവര് ഫോട്ടോ നല്കിയത്. പൊതു സമൂഹത്തിലും സോഷ്യല് മീഡിയയിലും വിമര്ശനങ്ങളും വാദ പ്രതിവാദങ്ങളുമായി ഏറെ ചര്ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു ഈ കവര് ഫോട്ടോ. എന്നാല് ഇതില് മോഡലായ ജിലു ജോസഫിന് കടുത്ത സൈബര് ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇതൊന്നും കൂസാതെ തന്റെ നിലപാടില് ജിലു ഉറച്ചു നില്ക്കുകയായിരുന്നു.
അവിവാഹിതയായ യുവതി മുലയൂട്ടുന്ന ചിത്രം, മുലയൂട്ടുന്ന അമ്മമാരെ ആരാണ് തുറിച്ചു നോക്കുന്നത്, സദാചാര വിരുദ്ധമായ ചിത്രമാണ് ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ചത് എന്നിവ തുടങ്ങി വ്യക്തിപരമായ അതിക്ഷേപങ്ങള് കൊണ്ടും ഈ ചിത്രം ഏറെ വിവാദങ്ങള്ക്ക് വഴിയൊരുക്കി. വിവാദങ്ങള് കെട്ടടങ്ങി തുടങ്ങിയ സമയത്താണ് ജിലുവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.
തന്റെ ചിത്രത്തിന് താഴെ - 'ചേച്ചീ.. ഇപ്പൊ മുലക്ക് മാര്ക്കറ്റില്ലേ.. എല്ലാം മറച്ച് വച്ചത് ആര് കാണാന്.. തുറന്നിടന്നെ..' എന്ന കമന്റിന് ശക്തമായ മറുപടിയുമായാണ് ജിലുവിന്റെ പോസ്റ്റ്. മോന് തുറക്കാന് വേണ്ടി തുറക്കുന്ന വാതില് ഇവിടല്ല കേട്ടോ..എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം കമന്റിട്ട ആളുടെ ഫോട്ടോയും കമന്റിന്റെ സ്ക്രീന് ഷോട്ടും ജിലു ചേര്ത്തിട്ടുണ്ട്.
ജിലു ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
അതായത് മോനേ, മാർക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലിൽ വന്ന് "കാണണം" "കിട്ടണം" എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആർക്കും). ഞാൻ ചെയ്തതിനെ വിമർശിക്കുന്നവരെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ അത് ഈ പ്രൊഫെയിലിൽ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് ആവർത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകൾ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവർക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. Anas Anjudikkal.
Ps : ഇദ്ദേഹത്തിന്റെ ബാക്കി കുടുംബക്കാരിൽ പലരും ഈ പോസ്റ്റിന്റെ കമന്റിലും ഉണ്ടാവും🌺😁


