Asianet News MalayalamAsianet News Malayalam

പെൺകുട്ടിയുടെ ആത്മഹത്യ; സുശാന്തിന്റെ മരണത്തിൽ മനംനൊന്തെന്ന് സൂചനയുള്ളതായി പൊലീസ്; ഡയറിക്കുറിപ്പ് കണ്ടെടുത്തു

 സുശാന്ത് സിം​ഗിനെക്കുറിച്ച് ധാരാളം കാര്യങ്ങളാണ് പെൺകുട്ടി ‍ഡയറിയിൽ കുറിച്ചു വച്ചിരിക്കുന്നത്. നടനെ പെൺകുട്ടി വളരെയധികം ഇഷ്‍ടപ്പെട്ടിരുന്നതായാണ് ഈ ഡയറിക്കുറിപ്പ് സൂചിപ്പിക്കുന്നത്. 

girl commit suicide after Sushant Singh Rajput's death
Author
Port Blair, First Published Jun 19, 2020, 12:23 PM IST

പോർട്ട്ബ്ലെയർ: പതിനഞ്ചുവയസ്സുള്ള പെൺകുട്ടി ജീവനൊടുക്കിയത് ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണത്തിൽ മനം നൊന്താണെന്ന് സൂചന ലഭിച്ചതായി പൊലീസ്. പോർട്ട്ബ്ലയറിലെ ആൻഡമാൻ നിക്കോബാറിലാണ് ജൂൺ17 ന് പതി‍നഞ്ചുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത്. അതേ സമയം പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.  സുശാന്ത് സിം​ഗിനെ വളരെയധികം ഇഷ്ടമായിരുന്നു എന്ന് പെൺകുട്ടി തന്റെ ഡയറിക്കുള്ളിൽ കുറിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 14നാണ് സുശാന്ത് സിം​ഗ് രജ്പുതിനെ തൂങ്ങിമരിച്ച നിലയിൽ സ്വവസ്തിയിൽ കാണപ്പെട്ടത്.

''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടി വളരെയധികം വിഷാദത്തിലായിരുന്നു എന്നാണ് കുടുംബാം​ഗങ്ങളിൽ നിന്ന് ലഭിച്ച വിവരം. സുശാന്ത് സിം​ഗിനെക്കുറിച്ച് ധാരാളം കാര്യങ്ങളാണ് പെൺകുട്ടി ‍ഡയറിയിൽ കുറിച്ചു വച്ചിരിക്കുന്നത്. നടനെ പെൺകുട്ടി വളരെയധികം ഇഷ്‍ടപ്പെട്ടിരുന്നതായാണ് ഈ ഡയറിക്കുറിപ്പ് സൂചിപ്പിക്കുന്നത്. എന്നാല്‍  ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.'' ആൻഡമാൻ ഡിജിപി ദീപേന്ദ്ര പതക് പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios