ധ്യാന്‍ ശ്രീനിവാസനും ആസിഫ് അലിയും അജുവര്‍ഗീസും ചേര്‍ന്നുള്ള പുതിയ ചിത്രം ഗൂഢാലോചനയുടെ ട്രെയിലറര്‍ പുറത്തിറങ്ങി. നവംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

 ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സൗഹൃദത്തിന്‍റെ കഥ പറയുന്ന ഈ ചിത്രത്തിന്‍റെ നിര്‍മാണം അജാസ് ഇബ്രാഹിം ആണ്. ആലിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫി ഇമാജിനേഷന്‍ വിതരണത്തിനെത്തുന്നത്.