പ്രശസ്ത ഹിന്ദി പിന്നണി ഗായകന്‍ മുകേഷ് ചന്ദ് മാതുറിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. മുകേഷ് ചന്ദിന്റെ  93 ആം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലുമായി എത്തിയിരിക്കുന്നത്. മൈക്കുമായി നില്‍ക്കുന്ന മുകേഷിന്റെ ചിത്രമാണ് ഡൂഡിലില്‍ ഒരുക്കിയിരിക്കുന്നത്.

1923 ജൂലയ് 22 ന് ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ജനിച്ച ഡല്‍ഹിയില്‍ ജനിച്ച മുകേഷ് ബോളിവുഡിന്‍റെ സുവര്‍ണകാലത്തിന്‍റെ ഓര്‍മ്മയാണ്. മുഹമ്മദ് റാഫിക്കും കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ആസ്വാദകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗായകന്‍. 1941ല്‍ നിര്‍ദോഷ് എന്ന സിനിമയിലൂടെയായിരുന്നു ഗായകനായി അരങ്ങേറ്റം. 1945ല്‍ പുറത്തിറങ്ങിയ പെഹലി നസര്‍ എന്ന ചിത്രത്തില്‍ അനില്‍ ബിശ്വാസാണ് മുകേഷിന് ബ്രേക്ക് നല്‍കുന്നത്. അനില്‍ ഈണമിട്ട ദില്‍ ജല്‍താ ഹേ ആയിരുന്നു മുകേഷിന്‍റെ ആദ്യ ഹിറ്റ് ഗാനം. പില്‍ക്കാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നടന്നു കയറിയ മുകേഷ്.  

1973 ല്‍ രജനിഗന്ധ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടി.  1976 ആഗസ്റ്റ് 27 ന് 57 ആം വയസ്സിലാണ് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മുകേഷിനെ മരണം വിളിക്കുന്നത്.

മുകേഷ് ഗാനങ്ങള്‍ കാണാം; കേള്‍ക്കാം

 

 

 

 

 

ചാന്ദ്സി മേരെ

 

 

 

സാവന്‍ കാ മഹീനാ