ദില്ലി: ട്രോളന്മാരുടെ ആക്രമണത്തിന് എന്നും വിധേയനാകുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍.കോപ്പിയടി ആരോപണം മിക്ക ഗാനങ്ങള്‍ക്കുമൊപ്പം ഉയരുമ്പോള്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഹിറ്റ് പാട്ടുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ആരെന്ന കാര്യത്തില്‍ രണ്ടഭിപ്രായവുമില്ല. ഇപ്പോഴിതാ ട്രോളന്‍മാരെയും വിമര്‍ശകരെയും ലക്ഷ്യമിട്ട് ഇട്ട പോസ്റ്റാണ് ഗോപീസുന്ദറിന് തിരിച്ചടിയായത്.
പുതിയ സിനിമയുടെ സംഗീതം നല്‍കുന്നതിനിടയിലാണ് ഗോപിസുന്ദറിന്റെ പോസ്റ്റ് വന്നത്. കമ്പോസിംഗിനായി ഇരിക്കുന്നതിന്റെ പിന്നില്‍ നിനിന്ന് പകര്‍ത്തിയ ചിത്രത്തിനൊപ്പം 'പുതിയ പാട്ട് തുടങ്ങിയെന്നും നായകളേ, കുരയ്ക്കാന്‍ തയ്യാറെടുത്തോളൂ' എന്നായിരുന്നു ഗോപീസുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതൊരു തമാശയാണെന്നും ഞാന്‍ നിങ്ങളില്‍ നിന്നുണ്ടാകുന്ന കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കുംപോലെ ഇതും പരിഗണിക്കണമെന്നും ഗോപിസുന്ദര്‍ ഇതോടൊപ്പം കുറിച്ചു. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് ലോയല്‍ സ്റ്റീഫന്‍ എന്നയാള്‍ ഇട്ട കമന്‍റ് ശരിക്കും ഗോപിസുന്ദറിന് പണിയായി.

കള്ളന്‍മാരെ കാണുമ്പോഴാണ് പട്ടികള്‍ കുരയ്ക്കുന്നത്, അല്ലാതെ അവരുടെ ജോലിയെ തടസ്സപ്പെടുത്താനല്ല എന്നാണ് സ്റ്റീഫനിട്ട കമന്‍ഖെ. ഗോപീസുന്ദറിന്‍റെ പോസ്റ്റിനേക്കാള്‍ ലൈക്കാണ് ഇപ്പോള്‍ ആ കമന്‍റിന് കിട്ടിയിരിക്കുന്നത്.
