മുംബൈ: 90കളില്‍ യുവജനങ്ങളെ ത്രസിപ്പിച്ച ഗാനത്തിനൊപ്പം ചുവടുവെച്ച് ബോളിവുഡ് താരം ഗോവിന്ദ. ഗോവിന്ദയുടെ അനന്തരവളും ടിവി താരവുമായ രാഗിണി ഖന്നയാണ് നൃത്തച്ചുവടുകളിലൂടെ ഒരു തലമുറയുടെ ഹരമായിരുന്ന ഗോവിന്ദയുടെ പുതിയ നൃത്ത വീഡിയോ പുറത്തുവിട്ടത്. ഗോവിന്ദയുടെ മകള്‍ ടിനയുടെ ജന്‍മദിനാഘോഷത്തിനിടെ രാഗിണിയ്ക്കാപ്പം നൃത്തം വെയ്ക്കുന്ന ഗോവിന്ദയാണ് വീഡിയോയിലുള്ളത്. ഗോവിന്ദ ഇപ്പോഴും ഉജ്വല ഫോമിലാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഹസീന മാന്‍ ജേഗി എന്ന സിനിമയിലെ ഹിറ്റ് ഗാനമായ വാട്ടീസ് മൊബൈല്‍ നമ്പര്‍ എന്ന പാട്ടിനൊപ്പമാണ് ഗോവിന്ദ ചുവടുവെയ്ക്കുന്നത്.