'അമ്മൂമ്മയെ കിണറ്റിലിട്ട' ആ സെല്‍ഫി ദുരന്തം സൃഷ്ടിച്ചത് ഇങ്ങനെ

First Published 24, Mar 2018, 11:12 AM IST
grandma well making video
Highlights
  • വീമ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ്  ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ് ആയിരുന്നു. ഏറെ വിവാദമായ ഈ വീഡിയോ സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി പിന്നീട് സംവിധായകന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. വിവിയന്‍ രാധാകൃഷ്ണന്റെ വീമ്പ് എന്ന ചിത്രത്തിന് വേണ്ടിയാണ്  ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ രംഗങ്ങള്‍ വാര്‍ത്തയില്‍ നിറയുന്നത് ആ അമ്മൂമ്മ കിണറ്റില്‍ വീണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടതോടെയാണ്. 
 

loader