ചെന്നൈ: ചെന്നൈയില്‍ നടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്റ്‌സിന്റെ റെയ്ഡ്. ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളന്റെ ജിഎസ്ടി രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിയ്ക്കാനാണ് റെയ്‌ഡെന്നാണ് വിശദീകരണം.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളെ വിമര്‍ശിച്ച മെര്‍സലിന് തുറന്ന പിന്തുണ പ്രഖ്യാപിയ്ക്കുകയും വിനോദമേഖലയിലെ ഉയര്‍ന്ന ജിഎസ്ടി നിരക്കിനെതിരെ രംഗത്തുവരികയും ചെയ്തയാളാണ് നടികര്‍ സംഘത്തിന്റെയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും നേതാക്കളിലൊരാള്‍ കൂടിയായ വിശാല്‍. വിശാല്‍ ഫിലിം ഫാക്ടറിയെന്ന ചെന്നൈ വടപളനിയിലെ ഓഫീസിലാണ് ജിഎസ്ടി ഇന്റലിജന്റ്‌സിന്റെ മൂന്ന് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്.
വിശാലിന്റെ പുതിയ ചിത്രമായ തുപ്പറിവാളന്റെ ജിഎസ്ടി രേഖകള്‍ കൃത്യമാണോ എന്ന് പരിശോധിയ്ക്കാനാണ് റെയ്ഡ്. ജിഎസ്ടിയില്‍ നികുതിവെട്ടിപ്പ് നടത്തുന്നുണ്ടോ എന്ന് പരിശോധിയ്ക്കാന്‍ കേന്ദ്ര എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള പുതിയ പരിശോധനാസംഘമാണ് ജിഎസ്ടി ഇന്റലിജന്‍സ്.
