ഗിന്നസ് പക്രുവിന്റെ വേറിട്ട വേഷവുമായി 'ഇളയരാജ'

First Published 22, Mar 2018, 9:18 PM IST
guinees pakru in different role in ilayaraja
Highlights
  • ഗിന്നസ് പക്രുവിന്റെ വേറിട്ട വേഷവുമായി 'ഇളയരാജ'

മേൽവിലാസം , അപ്പോത്തിക്കിരി  തുടങ്ങിയ  മികച്ച  ചിത്രങ്ങൾ  സംവിധാനം  ചെയ്ത മാധവ്  രാമദാസന്റെ പുതിയ ചിത്രത്തില്‍ ഗിന്നസ് പക്രു എത്തുന്നത് വേറിട്ട രൂപത്തില്‍. ഇളയരാജ എന്നാണ് ചിത്രത്തിന്റെ പേര്.  ചിത്രത്തിന്റെ ഫസ്റ്റ്‍‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മാധവ് രാംദാസ് നേരത്തെ സംവിധാനം ചെയ്‍ത രണ്ട് സിനിമകളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

ഒരു കോടതി മുറിയില്‍ നടക്കുന്ന വിചാരണയുടെ കഥ പറയുന്ന മേല്‍വിലാസവും ആരോഗ്യമേഖലയിലെ ദുഷ്‍പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്ന അപ്പോത്തിക്കിരിയുമാണ് മാധവ് രാംദാസ് സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. മേല്‍വിലാസത്തില്‍ സുരേഷ് ഗോപി, തലൈവാസല്‍ വിജയ്, പാര്‍‌ഥിപൻ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. അപ്പോത്തിക്കിരിയില്‍ സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രൻസ്, ആസിഫ് അലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

loader