സിനിമാ രംഗത്ത് തനതായ ശൈലിയില്‍ കഴിവ് തെളിയിച്ചവരാണ് ഗിന്നസ് പക്രുവും ബിജുക്കുട്ടനും. എന്നാല്‍ അടുത്ത കാലങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തത് സ്വകാര്യ ചാനലിലെ ഒരു കോമഡി റിയാലിറ്റി ഷോ ആണ്. നടന്‍ മിഥുന്‍ രമേശ് ആങ്കര്‍ ചെയ്യുന്ന പരിപാടിയില്‍ ടിനി ടോം, ഗിന്നസ് പക്രു, ബിജുക്കുട്ടന്‍ എന്നിവരാണ് പ്രകടനങ്ങള്‍ വിലയിരുത്തുന്നത്.

പരിപാടിയില്‍ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ബിജുക്കുട്ടന്‍റെ "ഒന്നും പറയാനില്ല" എന്ന പ്രയോഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെടുത്തതാണ് ഈ പ്രയോഗം. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളാണ് എത്തിയത്. ഷോയുമായി ബന്ധമില്ലാത്ത വിഷയങ്ങളിലും ട്രോളുകളില്‍ ഒന്നും പറയാനില്ല സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ ട്രോളുന്ന ബിജുക്കുട്ടനെ വീണ്ടും ട്രോളി രംഗത്തെത്തിയിരക്കുകയാണ് സഹപ്രവര്‍ത്തകനായ ഗിന്നസ് പക്രു. ബിജുക്കുട്ടനൊപ്പമുള്ള ചിത്രം 'ഞാനും ഒന്നും പറയാനില്ലായും' എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പക്രു.