ജീവ, സണ്ണി വെയ്ന്‍, ലാല്‍ജോസ്; 'ജിപ്‌സി' ടീസര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 5, Jan 2019, 8:40 PM IST
gypsy official teaser
Highlights

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് സംവിധാനം.
 

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ജിപ്‌സി'യുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. ജീവ നായകനാവുന്ന ചിത്രത്തില്‍ 'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് സംവിധാനം. തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ് കെ ഛായാഗ്രഹണം.

loader