നിവിന്‍ പോളി നായകനായെത്തുന്ന ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്‌
കൊച്ചി: വെറും രണ്ടു സിനിമകള് കൊണ്ട് സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയില് തന്റെ സാന്നിദ്ധ്യം അറിയിച്ച യുവ സംവിധായകനാണ് ഹനീഫ് അദേനി. മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിലൂടെയാണ് അദേനി സംവിധായകന്റെ കുപ്പായം അണിഞ്ഞത്. അബ്രഹാമിന്റെ സന്തതികളിലൂടെ തിരക്കഥാകൃത്തായും അദേനി പ്രേക്ഷക ഹൃദയത്തില് ഇടം നേടി. ശനിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്ശനം നടത്തുന്നത്.
അതേസമയം ഹനീഫ് അദേനിയുടെ അടുത്ത സിനിമയെപ്പറ്റിയുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. നിവിന് പോളി നായകനായെത്തുന്ന ഒരു ക്രൈം ത്രില്ലര് ആയിരിക്കും ഹനീഫിന്റെ പുതിയ ചിത്രം. കുടുംബ ബന്ധങ്ങള്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു ക്രൈം ത്രില്ലര് തന്നെയായിരിക്കും ഇതെന്നാണ് സൂചന.കൂടാതെ ദുല്ഖര് സല്മാന് നായകനായും ഹനീഫ് അദേനി ഒരു സിനിമ പ്ലാന് ചെയ്യുന്നതായി വാര്ത്തകള് ഉണ്ട്. റോഷന് ആന്ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന് പോളിയുടേതായി ഇനി പ്രദര്ശനത്തിനെത്തുന്ന ചിത്രം.
