തമിഴകത്തെ പ്രണയവിവാദങ്ങളിലെ സ്ഥിരം നായകനാണ് ചിമ്പു. നയന്‍താരയ്‍ക്കു ശേഷം ഹന്‍‌സികയുമായി ചേര്‍ത്തായിരുന്നു ചിമ്പുവിന്റെ പേര് ഗോസിപ്പുകളില്‍വന്നിരുന്നത്. വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഇത് അധികം നീണ്ടില്ല. പക്ഷേ പ്രണയത്തകര്‍ച്ചയ്‍ക്കു ശേഷവും ഇരുവരും വാലു എന്ന ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളില്‍‌ അഭിനയിക്കുകയും ചെയ്‍തു. ഇപ്പോള്‍ വീണ്ടും തന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചിമ്പു ക്ഷണിച്ചപ്പോള്‍ ഹന്‍സിക നോ പറഞ്ഞെന്നാണ് പുതിയ വാര്‍ത്ത.

പ്രണയപരാജയത്തെ കുറിച്ച് ചിമ്പു വെളിപ്പെടുത്തിയെങ്കിലും ഹന്‍സിക മൗനം തുടരുകയാണ്. കോളിവുഡില്‍ ഇരുവരെയും കുറിച്ച് ഗോസിപ്പ് തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചിമ്പുവിന്റെ ഒരു ചിത്രത്തിലേക്ക് ഹന്‍സികയെ ക്ഷണിച്ചത്. അതിഥി വേഷത്തിലെത്തായിരുന്നു ക്ഷണം. എന്നാല്‍ ഹന്‍സിക അത് നിരസിക്കുകയായിരുന്നു.