
കുട്ടികള്‍ പീഡിപ്പിക്കുന്നതിനെതിരെയുള്ള സന്ദേശവുമായി എത്തിയ ഹ്രസ്വ സിനിമ ഹാപ്പി ന്യൂ ഇയര്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വ ചിത്രം മാധ്യമപ്രവര്‍ത്തകനായ ടി ആര്‍ രതീഷ് ആണ് സംവിധാനം ചെയ്‍തിരിക്കുന്നത്. കാവ്യാ മാധവന്‍, അനൂപ് മേനോന്‍, കുഞ്ചാക്കോ ബോബന്‍, പ്രിയാമണി, ലക്ഷ്മി ഗോപാലസ്വാമി, ഉണ്ണി മുകുന്ദന്‍, സുരാജ്, പേളി മാണി തുടങ്ങി പത്തൊമ്പതോളം സിനിമാ താരങ്ങളും കുട്ടികള്‍ പീഡിപ്പിക്കുന്നതിനെതിരെ മോഹന്‍ലാല്‍ നല്‍കുന്ന സന്ദേശത്തെ പിന്തുണച്ച് ഹാപ്പി ന്യൂയറിലുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന് മോഹന്‍ലാല്‍ സിനിമയില്‍ പറയുന്നു. ലിംഗവ്യത്യാസമില്ലാതെയാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. ബന്ധുക്കളോ കുടുംബസുഹൃത്തുക്കളോ പരിചയക്കാരോ ആണ് കുട്ടികളെ പീഡിപ്പിക്കുന്നത്. ഇതിനാല്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗരൂകണം. കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഇല്ലാതാകുന്ന ഒരു ലോകമായിരിക്കണം നമ്മുടെ സ്വപ്നം.- മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാലിന്റെ സന്ദേശത്തിന് പിന്തുണയുമായി മറ്റ് സിനിമാതാരങ്ങളും ഹാപ്പി ന്യൂയറിലുണ്ട്. സാധാരണ ഹ്രസ്വ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുമെന്ററിയുടെയും ഫിക്ഷന്റേയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഹാപ്പി ന്യൂ ഇയര്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ യഥാര്‍ഥ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഹാപ്പി ന്യൂ ഇയര്‍ ഒരുക്കിയിരിക്കുന്നത്.
ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
