വിക്കി കൌശാലും ഹര്‍‌‌ലീനുമായി പ്രണയത്തിലാണെന്ന് സിനിമ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേഹ ധുപിയയുടെ പ്രോഗ്രാമില്‍ വിക്കി കൌശാല്‍ തന്നെ താൻ പ്രണയത്തിലാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹര്‍ലീനും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നു.

ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. അത് മനോഹരവുമാണ്- ഹര്‍ലീൻ പറയുന്നു. അതേസമയം പ്രണയത്തിലാണെന്ന് പറഞ്ഞെങ്കിലും കാമുകിയുടെ പേര് വെളിപ്പെടുത്താൻ വിക്കി കൌശല്‍ തയ്യാറായിരുന്നില്ല. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഹര്‍ലീൻ. വിക്കി കൌശലിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്സ് ആണ്. സര്‍ജിക്ക‍ല്‍ സ്ട്രൈക്സ് പ്രമേയമായി എത്തുന്ന ചിത്രം ആദിത്യ ആണ് സംവിധാനം ചെയ്യുന്നത്. യാമി ഗൌതം ആണ് നായിക. ജനുവരി 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.