ഹാര്‍വി വെയ്ന്‍സ്റ്റെയ്‍നെതിരെ ആരോപണവുമായി ബ്രിട്ടിഷ് നടി ലിസറ്റെ ആന്തണിയും. 1980ല്‍ തന്റെ വീട്ടില്‍വെച്ച് ഹാര്‍വി പീഡിപ്പിച്ചെന്നാണ് ലിസറ്റെ ആരോപിക്കുന്നത്.

സംഭവത്തില്‍ ലണ്ടന്‍ മെട്രോ പൊളിറ്റന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ലിസ്റ്റെ പറഞ്ഞു. സണ്‍ഡേ ടൈംസിനോടാണ് ലിസ്റ്റെ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1992ല്‍ താന്‍ ഹാര്‍വിന്റെ ആക്രമണത്തിന് ഇരയായെന്ന് മറ്റൊരു സ്ത്രീയും ആരോപിച്ചിട്ടുണ്ട്.

നിരവധി സ്ത്രീകളാണ് ഹാര്‍വിക്കെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രോ, ലിയ സെയ്‍ദു, റോസ് മഗവന്‍, ആസിയ അര്‍ജന്റോ, ആംബ്രെ ഗുറ്റിയെറസ്, ആഷ്‍ലി ജൂഡ്, കാറ ഡെലവിന്‍, ഹെതര്‍ ഗ്രെഹാം, ലുസിയ ഇവാന്‍സ് തുടങ്ങിയ നടിമാരാണ് ഹാര്‍വിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.