എണ്‍പതുകളില്‍ യുവാക്കള്‍ ഏറ്റെടുത്ത ഗാനമായിരുന്നു 'മിസ്റ്റര്‍ ഇന്ത്യ' യിലെ ഹവാ ഹവായി. ശ്രീദേവിയുടെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഹവാ ഹവായിലെ നൃത്തരംഗം. 80 കളില്‍ ആ ഗാനം സൃഷ്ടിച്ച തരംഗം ഒരിക്കല്‍ കൂടി പ്രേക്ഷകരിലെത്തിച്ചു തുമ്ഹാരി സുലുവിന്‍റെ ടീം. വിദ്യാ ബാലന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തുമ്ഹാരി സുലു.

വിദ്യാ ബാലന്‍റെ മനോഹരമായ പ്രകടനം ആരാധകര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ പാട്ടിന്‍റെ മെയിക്കിങ്ങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തേകുറിച്ചും തന്‍റെ ഇഷ്ടതാരമായ ശ്രീദേവിയെ കുറിച്ചും മെയിക്കിങ്ങ് വീഡിയോയില്‍ വിദ്യാ ബാലന്‍ സംസാരിക്കുന്നുണ്ട്.