തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സ്വീകാര്യതയും മാര്‍ക്കറ്റ് വാല്യുവും എടുത്തുപറയേണ്ട കാര്യമില്ല. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്‍നാട്ടിലെ ഏതു ഹീറോക്കാവും ആ സ്വീകാര്യത ലഭിക്കുക. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് വിജയ് ആയിരിക്കും അത്.

വിജയ്‍യുടെ അറുപത്തിയൊന്നാം സിനിമയുടെ ഹിന്ദി പതിപ്പിനുള്ള അവകാശം വിറ്റത് 10.8 കോടിക്കാണ്. മനിഷ് ശര്‍മ്മയുടെ ഗോള്‍ഡ്‍മൈന്‍ ടെലിഫിലിംസ്ആണ് ഹിന്ദി ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദി ഡബ്ബിംഗ് അവകാശത്തിന് 10.8 കോടിക്കു മുകളില്‍ ലഭിച്ച ഏക സിനിമ രജനീകാന്തിന്റെ കബാലിയാണ്. 12 കോടി രൂപയാണ് ലഭിച്ചത്. അടുത്തിടെ അജിത്തിന്റെ വിവേഗത്തിന്റെ അവകാശം മനിഷ് ശര്‍മ്മ സ്വന്തമാക്കിയത് എട്ട് കോടിക്കാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അറ്റ്‍ലിയാണ് വിജയ്‍യുടെ അറുപത്തിയൊന്നാമത് സിനിമ സംവിധാനം ചെയ്യുന്നത്. നിത്യ മേനോനും കാജല്‍ അഗര്‍വാളും സാമന്തയുമാണ് നായികമാണ്. വിജയ് പഞ്ചായത്ത് തലവനായും ഡോക്ടറായും മജ്യഷ്യനായും സിനിമയില്‍ അഭിനയിക്കുന്നു.